മലപ്പുറത്ത് നടന്ന കൗമാരക്കൊലയുടെ നടുക്കത്തിൽ തന്നെയാണ് നാട്ടുകാർ. കേൾക്കുന്നതും കാണുന്നതുമൊന്നും വിശ്വസിക്കാനാവാതെ ഒരു തരം മരവിപ്പിലാണ് പെൺകുട്ടിയുടെ നാട്.
കേരളത്തിൻ്റെ കൗമാര കലാ മഹോത്സവത്തിൻ്റെ ആരവം തൃശൂരിൽ നിന്ന് ഉയരുന്ന സമയത്താണ് മറ്റൊരിടത്ത് കൗമാരക്കൊലയുടെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്.
പ്രതിയെന്ന് പറയപ്പെടുന്ന പതിനാറുകാരനെ പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. അല്ലായിരുന്നെങ്കിൽ കൂടുതൽ ദുരൂഹതകളും ഭീകര കഥകളും ഇതിനകം പ്രചരിക്കുമായിരുന്നു.
കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ പതിനാറുകാരനെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പയ്യൻ്റെ മനസ്സിൽ ഉരുണ്ടു കൂടിയ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മലപ്പുറം എസ്.പി ആർ.വിശ്വനാഥ് പറഞ്ഞു.
പതിവുപോലെ വ്യാഴാഴ്ച രാവിലെ അനുജത്തിക്കൊപ്പം സ്കൂളിലേക്കു പോയ പെൺകുട്ടി സ്കൂൾ ഗേറ്റ് വരെ ചെന്നെങ്കിലും ക്ലാസിൽ എത്തിയിരുന്നില്ല. സ്കൂളിലേക്ക് പോയ പെൺകുട്ടിയാണ് പീഡനത്തിനിരയായി കുറ്റിക്കാട്ടിൽ ജഡമായത്.
വൈകുന്നേരം ആറുമണിയോടെ ഒരു ഫോണിൽ നിന്ന് താൻ അല്പം വൈകുമെന്ന് പെൺകുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായപ്പോഴാണ് മാതാവ് പൊലീസിൽ പരാതി നൽകിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി.
ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയിൽവേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആൺ സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയിലെ കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് സ്‌കൂൾ ബാഗും ചെരിപ്പും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയുണ്ടോയെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു കണ്ടെത്താൻ ശ്രമം നടത്തി.
പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയും 16 വയസുകാരനും തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി കണ്ടെത്തി. ഈ ഭാഗത്ത് തിരച്ചിൽ ശക്തമാക്കി.
അതിനിടെ പെൺകുട്ടിയുടെ ആൺ സുഹൃത്തിനോട് കാര്യങ്ങൾ തിരക്കിയപ്പോൾ വൈകീട്ട് ആറരവരെ പെൺകുട്ടി കൂടെയുണ്ടായിരുന്നുവെന്നും പിന്നീട് ട്രെയിനിൽ കയറി പോയെന്നും ആദ്യം പറഞ്ഞു. പിന്നീട് രണ്ടുപേരും കൂടി ട്രെയിനിൽ പോയി തൊടിയപ്പുലത്തു നിന്ന് രണ്ടു വഴിക്ക് പിരിഞ്ഞുവെന്ന് മാറ്റിപ്പറഞ്ഞു. തൊടിയപ്പുലത്തുനിന്ന് പെൺകുട്ടി മറ്റാരുടെയോ കൂടെ പോയെന്നും പിന്നിട് പറഞ്ഞു.
ഇന്നലെ രാവിലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു വിദ്യാർഥിയുമായി നടത്തിയ തിരച്ചിലിലാണ് തൊടികപ്പുലത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാര്യങ്ങൾ പരസ്‌പര വിരുദ്ധമായി പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും വിദ്യാർഥി ശ്രമിച്ചു.
ആൺകുട്ടി ലഹരിക്ക് അടിമയാണെന്നും ഇയാളുമായുള്ള ബന്ധത്തെ എതിർക്കുകയും നേരത്തേ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നുവെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാനുള്ള ധാരണയായതായും പറയപ്പെടുന്നു. തൃശൂർ റെയ്ഞ്ച് ഐ.ജി അരുൾ ആർ.ബി.കൃഷ് അടക്കമുള്ള ഉന്നതർ സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തു.
വിരലടയാള വിദഗ്‌ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ.അബ്രഹാം ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വൈകീട്ടോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി.
Summary:
The district police chief says they will investigate whether more people are involved in the Malappuram teenage murder.
The locals are in shock over the teenage murder that took place in Malappuram. The girl's village is in a state of shock, unable to believe what she is hearing or seeing.
While the excitement of Kerala's teenage art festival is rising from Thrissur, shocking news of a teenage murder is coming out from another place.
