കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്‌ച) പുലർച്ചെ രണ്ടരയോടെ നടുവണ്ണൂർ കൂട്ടാലിട റോഡിൽ ആവറാട്ട് മുക്കിനു സമീപത്താണ് അപകടം.
ബൈക്ക് പോസ്റ്റിലിടിച്ചപ്പോൾ യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അതുവഴിവന്ന ലോറിക്കാർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചുണർത്തി ആംബുലൻസ് എത്തിച്ചതിനു ശേഷം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. എം.എം.സി ജീവനക്കാരനാണ്.
അച്ഛൻ: കരുണാകരൻ (സുകു), അമ്മ: ഗിരിജ.
Summary :
A youth died after his bike hit an electric post after losing control in Naduvannur, Kozhikode. Amaljith (30) died in a ditch in Vengapatta, Kottoor. The accident took place on the Naduvannur Kottalaida road at around 2:30 am today (Saturday). The youth fell onto the road when the bike hit the post.
Tags
Accident
