മാനസിക വെല്ലൂവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ട് കമ്പിവടി കൊണ്ട് തലക്കടിച്ചു കൊന്നു; പിതാവും സഹോദരനും അറസ്റ്റിൽ

ശാസ്‌താംകോട്ട മൈനാഗപ്പള്ളി മാലിത്തറ ഉന്നതിയിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. 

മാലിത്തറ ഉന്നതിയിൽ സന്തോഷാണ് (32) പിതാവിൻ്റേയും സഹോദരൻ്റെയും ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് രാമകൃഷ്‌ണൻ (70), സഹോദരൻ സനൽ (37) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷിന്റെ ആക്രമണം സഹിക്ക വയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് പോലീസിന് മൊഴി നൽകി. ഇന്നലെ (വ്യാഴാഴ്ച) രാത്രി 8.45നായിരുന്നു കൊലപാതകം.

ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാമകൃഷ്‌ണനും മൂത്തമകൻ സനലും സന്തോഷും ഒരുമിച്ചാണ് താമസിക്കുന്നത്. 

നാലുവർഷം മുമ്പ് അമ്മ മരണപ്പെട്ടിരുന്നു. മാനസിക രോഗിയായ സന്തോഷ് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുക പതിവായിരുന്നുവത്രെ.

ഇന്നലെ രാത്രി സനലും സന്തോഷും തമ്മിൽ അടിപിടി ഉണ്ടായി. സംഘർഷം നിയന്ത്രിക്കാൻ രാമകൃഷ്‌ണൻ ശ്രമിച്ചു. നടക്കാതെ വന്നതോടെ ബലം പ്രയോഗിച്ച് സന്തോഷിനെ കട്ടിലിൽ കിടത്തി തോർത്ത് ഉപയോഗിച്ച് കൈകൾ കെട്ടി. ശേഷം കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൂന്നുതവണ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. തലപൊട്ടി രക്തം വാർന്നാണ് മരണം. പുലർച്ചെ പഞ്ചായത്ത് അംഗത്തിൻ്റെ വീട്ടിലെത്തി രാമകൃഷ്‌ണൻ കൊലപാതക വിവരം പറഞ്ഞു.

അടിക്കാൻ ഉപയോഗിച്ച കമ്പി വടിയും കൈകെട്ടിയ തോർത്തും പൊലീസ് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം റൂറൽ എസ്‌.പി വിഷ്‌ണുപ്രദീപ് ഉൾപ്പെടെ ഉന്നത സംഘം സ്ഥലം സന്ദർശിച്ചു.

Summary:

Mentally challenged youth tied up and beaten to death with a metal rod; father and brother arrested. The incident took place in Malithara Unnati, Mainagappally, Sasthamkotta. 

Santhosh (32) was brutally murdered by his father and brother in Malithara Unnati. The police have taken his father Ramakrishnan (70) and brother Sanal (37) into custody in the incident.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം