തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ചരിത്രം കുറിച്ചത് പെരിങ്ങോട് സ്കൂൾ പഞ്ചവാദ്യ സംഘം. ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യ മത്സരത്തിൽ തുടർച്ചയായി 50-ാം വർഷവും എ.ഗ്രേഡ് സ്വന്തമാക്കിയാണ് പെരിങ്ങോട് സ്കൂൾ ഈ അപൂർവ സുവർണ്ണ നേട്ടം കൈവരിച്ചത്.
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് സമാനതകളില്ലാത്ത പൊൻ വിജയം. അരനൂറ്റാണ്ട് കാലം തുടർച്ചയായി പഞ്ചവാദ്യ വേദിയിൽ ആധിപത്യം നിലനിർത്തുക എന്നത് ചെറിയ കാര്യമല്ല.
തലമുറകളായി കൈമാറി വരുന്ന പരിശീലന മികവും അധ്യാപകരുടെയും പരിശീലകരുടെയും അർപ്പണ ബോധവുമാണ് ഈ വിജയത്തിന് പിന്നിലെ കരുത്ത്.
ഇത്തവണ പെരിങ്ങോടിന് വേണ്ടി വേദിയിൽ കൊട്ടി തിമർത്ത് വിസ്മയം തീർത്ത കലാപ്രതിഭകൾ ഇവരാണ്.
താളം: ശ്രീഹരി സുനിൽ, ശ്രീരാം ശ്രീകുമാർ
തിമില: മൃദുൽ കൃഷ്ണ, ശ്രീദേവ്
മദ്ദളം: ദിൽജിത്ത്. ഇടയ്ക്ക: അനന്ദൻ, കൊമ്പ്: യാദവ്
Summary:
The Peringode School Panchavadya group made history this time too at the State School Kalolsavam being held in Thrissur. Peringode School achieved this rare golden achievement by securing A grade for the 50th consecutive year in the high school category panchavadya competition.
