എം.ഇ.എസ് യൂത്ത് ഫെസ്റ്റ്: കലാജാഥക്ക് പട്ടാമ്പിയിൽ സ്വീകരണം നൽകി.

എം.ഇ.എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നടക്കുന്ന 'എം.ഇ.എസ് യൂത്ത് ഫെസ്റ്റ് 2026' ൻ്റെ പ്രചാരണാർത്ഥം സംസ്ഥാന എം.ഇ.എസ് യൂത്ത് വിംഗ് സംഘടിപ്പിച്ച കലാജാഥയ്ക്ക് (കാമ്പസ് കണക്ട് ജേർണി) പട്ടാമ്പിയിൽ സ്വീകരണം നൽകി. 

എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടന്ന സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ആർ.കെ. ഷാഫി, വൈസ് ക്യാപ്റ്റൻ ഡോ.മുഹമ്മദ് റിയാസ്, കോ-ഓഡിനേറ്റർമാരായ അഡ്വ.ഷെഫീഖ്, ഡോ. ഇസ്ഹാഖ്, എം.അഫ്സൽ എന്നിവരെ ചെയർമാൻ എൻ.അബൂബക്കർ, പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, സെക്രട്ടറി ഹംസ കെ.സൈദ്, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, എം.ഇ.എസ് ഭാരവാഹികളായ ഡോ. കെ.പി.അബൂബക്കർ, ഡോ.കെ.പി.മുഹമ്മദ് കുട്ടി, പി.എ.കെ കുഞ്ഞാലി, ഗഫൂർ, ടി.പി.ഷിഹാബ്,  സി.വി ഷാഹുൽ ഹമീദ്, നവാസ് ആദം, ആർട്സ് ക്ലബ് കൺവീനർ വി.പി. ഹർഷ, ഫൈൻ ആർട്സ് സെക്രട്ടറി പി.മുഹമ്മദ് റമീസ് തുടങ്ങിയവർ സ്വീകരിച്ചു. 

ഈ മാസം 29 മുതൽ 31 വരെ എറണാകുളത്താണ് എം.ഇ.എസ് ഫെസ്റ്റ് നടക്കുന്നത്. രചനാ മൽസരങ്ങൾ 17ന് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളെജിൽ നടക്കും.

Summary:

A reception was given in Pattambi for the Kalajatha (Campus Connect Journey) organized by the State MES Youth Wing to promote the 'MES Youth Fest 2026' being held as part of the MES Diamond Jubilee.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം