മലപ്പുറത്ത് പതിനാലുകാരി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം തൊടിയപുലത്താണ് പതിനാലുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാണ്ടിക്കാട് റെയിൽവെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് കിടന്നിരുന്നത്.

കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂ‌ളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയായ 16കാരനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച‌ സ്‌കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്‌കൂൾ യൂണിഫോമിൽ തന്നെയായിരുന്നു പെൺകുട്ടി. കസ്റ്റഡിയിലായ സുഹൃത്ത് തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കൊല്ലപ്പെട്ട പെൺകുട്ടിയും പിടിയിലായ സുഹൃത്തും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്.

Summary :

A 14-year-old girl was found murdered in Malappuram. The body was found lying in a bush near the Pandikkad railway track.

The girl is a class 9 student of Karuvarakkundu Government Higher Secondary School. The police have taken her 16-year-old friend, a Plus Two student, into custody in connection with the incident.

The girl, who had gone to school on Thursday, had not returned home. The friend who was in custody showed her the body. The murdered girl and the arrested friend study in the same school.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം