അന്ധവിശ്വാസ ചൂഷണ നിരോധന നിയമം ഉടൻ പാസാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരളീയ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അന്‌ധവിശ്വാസങ്ങളും അതിൻമേൽ വളർന്നു വരുന്ന ചൂഷണങ്ങളും നിയന്ത്രിക്കുന്നതിന് അന്ധവിശ്വാസ ചൂഷണ നിരോധന നിയമം ഉടൻ പാസാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പട്ടാമ്പി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 

കൊപ്പം അഭയത്തിൽ നടന്ന സമ്മേളനം കൊപ്പം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി  ചെയർപേഴ്സൺ എം.രാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വി.പി.സുധീർ അധ്യക്ഷനായി, അഭയം കൃഷ്ണൻ, സംസ്ഥാന കമ്മറ്റിയംഗം പി. പ്രദോഷ്, ജില്ലാ സെക്രട്ടറി എം. സുനിൽകുമാർ, ജില്ലാ പ്രസിഡണ്ട് കെ.എസ്. നാരായണൻ കുട്ടി, പി.ടി.രാമചന്ദ്രൻ, എ.പി.ശശി, പി. അജേഷ്,  കെ രാമചന്ദ്രൻ, ടി.ശാന്തകുമാരി, എ. ഫാത്തിമ, വി.മുരളീധരൻ, എം.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:

എ. ഫാത്തിമ (പ്രസിഡണ്ട് ), എം.കെ.രാജേന്ദ്രൻ (വൈസ് പ്രസിഡണ്ട് ), എ.പി. ശശി (സെക്രട്ടറി),          പി.അജേഷ് (ജോ.സെക്രട്ടറി), എ.ടി. മണികണ്ഠൻ (ട്രഷറർ).

Summary:

The Pattambi regional conference of the Kerala Sastra Sahitya Parishad has demanded the immediate passage of the Superstition Exploitation Prohibition Act to control the increasing superstitions and the exploitations that are growing in Kerala society.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം