ഹെറിറ്റേജ് മാരത്തോൺ : പ്രമോ റൺ സംഘടിപ്പിച്ചു

‘ആരോഗ്യം, ശുചിത്വം, ലഹരിമുക്തം’ എന്ന സാമൂഹിക സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 15ന് നടത്തുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തോണിന്റെ ഭാഗമായി പ്രമോ റൺ സംഘടിപ്പിച്ചു.

കോതച്ചിറ അരുണോദയം ക്ലബിന്റെ ആഭിമുഖ്യത്തിൽ  ക്ലബ്ബിൽ നിന്നും ആരംഭിച്ച ഓട്ടം കോതച്ചിറ അക്കിക്കാവ് റോഡ് വഴി രണ്ടര കിലോമീറ്ററോളവും തിരിച്ചും പൂർത്തിയാക്കി. അരുണോദയം ക്ലബ് അംഗങ്ങളും റണ്ണേഴ്‌സ് പെരിങ്ങോട് അംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. 

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി  മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ:വിദ്യാധരൻ, മനോജ് മാസ്റ്റർ, തമ്പി കൊള്ളന്നൂർ, ലാൽകൃഷ്‌ണ, സി.എം വേണുഗോപാൽ, കെ.ജി സനൽ, കെ.മനോഹരൻ, രാമചന്ദ്രൻ മാസ്റ്റർ, എ.എൻ കോമളവല്ലി, എം.പി മണി, വി.ജി.വിപിൻ എന്നിവർ സംസാരിച്ചു.

Summary:

The promo run was organized as part of the Peringode Heritage Marathon, which is being held on February 15th, with the aim of spreading the social message of 'health, cleanliness, and drug-free' to the people.

YouTube Link 

https://youtu.be/tFZFZWDe1wU?si=LWSFcOwlbMsr9qhx

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം