പാലക്കാട് മംഗലം ഡാം തളികക്കല്ല് ആദിവാസി ഉന്നതിയിലാണ് സംഭവം. അയൽ വാസിയായ യുവാവ് കുടുംബനാഥനെ വെട്ടിക്കൊന്നു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) യാണ് മരിച്ചത്. അയൽവാസിയായ രാഹുലാണ് (20) പ്രണയപ്പകയിൽ കൊലപ്പെടുത്തിയത്.
ഇന്നലെ (വ്യാഴാഴ്ച) രാത്രി ഒമ്പതോടെയാണ് സംഭവം. തളികക്കല്ലിലെ വീടിന് സമീപത്ത് വെട്ടുകത്തിയുമായി എത്തിയ രാഹുൽ രാജാമണിയെ ആക്രമിക്കുകയും കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഈ സമയം ഉന്നതിയിൽ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ നടക്കുന്നുണ്ടായിരുന്നു.
രാജാമണിയുടെ മകളുമായി രാഹുൽ പ്രണയത്തിലായിരുന്നുവെന്നും ഇതിന് എതിര് നിന്നതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നും പറയപ്പെടുന്നുണ്ട്. സംഭവത്തിനു ശേഷം വനത്തിലേക്ക് ഓടിപ്പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ പോലീസ് പിടികൂടി ചോദ്യം ചെയ്തു വരുന്നു. മംഗലംഡാം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കും.
Summary:
Youth hacks family head to death for opposing romantic relationship
The incident took place in Palakkad Mangalam Dam Talikakallu Adivasi Unnati.
Rajamani (47) of Talikakallu Unnati died. He was killed by his neighbor Rahul (20) in a love dispute. The incident took place at around 9 pm yesterday (Thursday). Eyewitnesses say that Rahul, who came near the house in Talikakallu with a machete, attacked Rajamani and slashed her neck to death.
