പട്ടാമ്പി പടിഞ്ഞാറെ മഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.

ഉത്സവത്തിൻ്റെ ആദ്യ ദിനത്തിൽ രാവിലെ ബ്രാഹ്മണ സമാരാധന, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ നടന്നു.

രാത്രി 8ന് നടന്ന ഉത്സവ കൊടിയേറ്റിന് തന്ത്രിമാരായ ശ്രീധരഞ്ചുമരത്തുമന ദിവാകരൻ നമ്പൂതിരിപ്പാട്, കാലടി പടിഞ്ഞാറേടത്ത് മന ശങ്കരനുണ്ണി നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തർ കൊടിയേറ്റ് ദർശനത്തിനെത്തി.

തുടർന്ന് ഓട്ടൻതുളളൽ അവതരണമുണ്ടായി. തുള്ളൽ തിലകം കേരളശ്ശേരി പ്രഭാവതി ശ്രീമണികണ്‌ഠ വിജയം കഥ അരങ്ങിലെത്തിച്ചു.

അത്താഴപൂജ, ശ്രീഭൂതബലി, ശീവേലി, മേളം, ഇടക്ക പ്രദക്ഷിണം, നട അടക്കൽ, ഭക്ഷണം എന്നിവയും തുടർന്ന് നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം