സംസ്ഥാന സ്കൂൾ കലാ കായിക മേളകളിൽ പങ്കെടുത്ത് ഉന്നത വിജയം നേടിയ പ്രതിഭകളെയാണ് വിദ്യാലയം അനുമോദിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മൊയ്തീൻകുട്ടി (ബാവ) അധ്യക്ഷനായി. പ്രിൻസിപ്പൽ വി.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നസീർ ഹുസൈൻ വിശിഷ്ടാതിഥിയായി. കെ.സുകുമാരൻ, ശബരീനാഥ്, ഡോക്ടർ മധുസുന്ദരൻ, സീമ, ബീന, ലിൻഡ, കുമാരൻ, ഹംസ എന്നിവർ സംസാരിച്ചു.
സംസ്ഥാന കലോത്സവത്തിൽ ഉന്നത വിജയം നേടിയ സി.പ്രണവ്, ഇ.പി അഞ്ജന രാജ്, പി.ടി മീര, ശിവദ എസ് പ്രസാദ് എന്നിവരെയും സ്പോർട്സിൽ ഉന്നത വിജയം നേടിയ നിസാർ അഹമ്മദ്, സി.മുഹമ്മദ് സിജാസ്, എം.മുഹമ്മദ് സിനാൻ, അൽഫാസ് എന്നിവരെയും സംസ്ഥാനതല പ്രവർത്തി പരിചയ മത്സരത്തിൽ ഉന്നത വിജയം നേടിയ വി.എ അനുഗ്രഹ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു.
Summary:
The talents who participated in the state school arts and sports festivals and achieved high success were felicitated at Perumudiyur Govt. Oriental Higher Secondary School.
