പട്ടാമ്പി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാർക്ക് സ്വീകരണം നൽകി.
വിജയാരവം എന്ന പേരിൽ ശങ്കരമംഗലം ബോഗൺ വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുന്നണി വിജയത്തിന് നേതൃത്വം നൽകിയ വാർഡ് കമ്മിറ്റികളെയും ആദരിച്ചു.
മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് അംഗം എം.എ സമദ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.പി ബാപ്പുട്ടി, ജില്ലാ ലീഗ് സെക്രട്ടറി സി.എ സാജിത്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, ടി.പി ഉസ്മാൻ, ഉമ്മർ പാലത്തിങ്ങൽ, മുസ്തഫ പോക്കുപടി, എം.കെ മുഷ്താക്, കെ.എം.എ ജലീൽ, പി.മൊയ്തീൻകുട്ടി, വി.കെ സൈനുദ്ദീൻ, ഇ.ടി റഷീദ്, കുഞ്ഞുട്ടി കീഴായൂർ, എം.കെ അബ്ദുറഹ്മാൻ, മുനീറ ഉനൈസ്, ഹസ്ന അനീഫ തുടങ്ങിയവർ സംസാരിച്ചു.
Summary:
A reception was given to the municipal councilors under the leadership of the Pattambi Municipal Muslim League Committee.
