കുമരനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഗ്രൗണ്ടിൽ തള്ളിയ മണ്ണും കെട്ടിട അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് തീരുമാനമായി.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രശ്നത്തിന്  തീരുമാനമായത്. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുനിൽ കുമാർ, കപ്പൂർ ഗ്രാമപഞ്ചായത് പ്രസിഡൻ്റ് നസീമ നാസറിനെ ഇക്കാര്യം അറിയിച്ചു. 

സ്കൂൾ ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസറിൻ്റെയും വൈസ് പ്രസിഡൻ്റ് പി.രാജീവിൻ്റെയും നേതൃത്വത്തിൽ തദ്ദേശ ഭരണകൂടവും സ്കൂൾ അധികൃതരും കായിക പ്രേമികളും സ്കൂൾ സന്ദർശിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരിട്ട് നിവേദനം നൽകിയിരുന്നു.

മണ്ണ് ലേലം ചെയ്ത് വില്പന നടത്തുന്നതിന് നേരത്തെ പ്രധാനധ്യാപികയെ ചുമതലപ്പെടുത്തിരുയിന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം നടന്നില്ല. ഇത് മൂലം സ്കൂളിലെ കളിസ്ഥലം കായിക പ്രവർത്തനങ്ങൾക്ക് ഭാഗികമായി തടസ്സം നേരിട്ടതിൽ കായിക പ്രേമികളുടെ പ്രതിഷേധവും ശക്തമായിരുന്നു. 

ഇതിനിടെ ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനും നിരപ്പാക്കുന്നതിനും മണ്ണ് ആവശ്യമാണെന്ന് കാണിച്ച് സ്കൂൾ അധികൃതർ ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു.

അക്കാര്യം കൂടി പരിഗണിച്ച് കുമരനെല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള മണ്ണ് വിലയീടാക്കാതെ തന്നെ കൂടല്ലൂർ സ്കൂളിന്റെ ആവശ്യത്തിലേയ്ക്ക് നൽകുവാനും മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയമാനുസൃത അനുമതികൾ ലഭ്യമാക്കി സ്കൂളിൻ്റെ ആവശ്യത്തിനുമാത്രം ഉപയോഗിക്കാനും ഇതിന് വരുന്ന ചെലവ് ബന്ധപ്പെട്ട പി.ടി.എ വഹിക്കണമെന്നുള്ള നിബന്ധനയോടുകൂടി ഈ പ്രവർത്തികൾ ചെയ്യുന്നതിന് രണ്ട് സ്കൂളിലേയും പ്രധാന അധ്യാപകരെ ചുതലപ്പെടുത്തി.

Summary:

It has been decided to remove the soil and building debris dumped on the grounds of Kumaranallur Government Higher Secondary School.

The issue was decided in the district panchayat meeting held yesterday. District panchayat member T.K.Sunil Kumar informed this to Kappur gram panchayat president Naseema Nassar.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം