പട്ടാമ്പി നഗരസഭയുടെ ശുചിത്വ പദവി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് വ്യാപാരികൾ നൽകുന്ന പൂർണ്ണ പിന്തുണയെ സ്വാഗതം ചെയ്തുകൊണ്ട്, നഗരത്തിലെ സീവേജ് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.പി.ഷാജി അറിയിച്ചു.
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) പട്ടാമ്പി യൂണിറ്റ്, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) ൻ്റെ പരാതി മിക്കയിടങ്ങളിലും മണ്ണിന്റെ പ്രത്യേകത കാരണം വെള്ളം വലിച്ചെടുക്കാത്ത (Soil Saturation) അവസ്ഥയാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം ഹോട്ടലുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും ട്രീറ്റ്‌മെന്റ് ടാങ്കുകൾ പെട്ടെന്ന് നിറയുകയും (Overflow), മലിനജലം പുറത്തേക്ക് ഒഴുകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു.
ശുചിത്വ നഗരം എന്ന ലക്ഷ്യത്തിന് തങ്ങൾ ഒപ്പമുണ്ടെന്നും, എന്നാൽ നിലവിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായ ബദൽ സംവിധാനങ്ങൾ നഗരസഭ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നഗരസഭയുടെ മറുപടിയും നടപടികളും പരാതികൾ ഗൗരവമായി പരിഗണിച്ച ചെയർപേഴ്സൺ, ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് (STP) വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. ഇതിനായി നഗരസഭ താഴെ പറയുന്ന നടപടികൾ സ്വീകരിക്കും:
മാലിന്യ നീക്കം (Sludge Removal): നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ശേഖരിക്കാൻ കംപ്രസർ വണ്ടി ഉപയോഗിച്ച് ശാസ്ത്രീയമായി വലിച്ചെടുത്തു കൊണ്ടുപോകുന്നതിന് നഗരസഭയുടെ കീഴിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
അവ സംസ്കരിക്കാൻ ഒരു പൊതു ട്രീറ്റ്‌മെന്റ് പ്ലാൻ്റും (Common STP) സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിലേക്ക് കണക്ഷൻ എടുക്കാൻ തയ്യാറാണെന്ന് വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
ശാസ്ത്രീയ സംസ്കരണം: അഴുക്കുവെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന രീതിയിലോ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലോ മാറ്റാൻ ഈ പ്ലാന്റിലൂടെ സാധിക്കും.
സാങ്കേതിക മാർഗ്ഗനിർദ്ദേശം: കുറഞ്ഞ ചെലവിൽ സ്ഥാപിക്കാൻ കഴിയുന്ന ഫിൽട്ടറേഷൻ യൂണിറ്റുകളെക്കുറിച്ച് നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗം വഴി വ്യാപാരികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. പട്ടാമ്പി നഗരത്തെ കൂടുതൽ ശുചിത്വമുള്ളതാക്കാനും വ്യാപാരികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളിൽ അവർക്കൊപ്പം നിൽക്കാനും നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് ടി.പി.ഷാജി കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ KHRA പട്ടാമ്പി യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ, സെക്രട്ടറി മോഹൻദാസ്, ഡിസ്ട്രിക്ട് ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് റിയാസ്, മറ്റു ഭാരവാഹികളായ സുബൈർ, വെങ്കിടാചലം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി, ജനറൽ സെക്രട്ടറി ആർ.സന്തോഷ്, ട്രഷറർ കെ.എ അബുലൈസ്, കെ.ഹനീഫ, കെ.സനൂപ് എന്നിവർ പങ്കെടുത്തു.
Summary:
Sewage problem in Pattambi: Municipality to expedite steps to set up STP plant for permanent solution
Welcoming the full support of traders for the activities of Pattambi Municipality to ensure its cleanliness status, Municipality Chairperson T.P. Shaji announced that a permanent solution will be found to the sewage problem in the city.
He made this statement in response to a petition submitted by the Pattambi unit of the Kerala Hotel and Restaurant Association (KHRA) and representatives of traders and industrialists.
