ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലം യുവാവ് ജീവനൊടുക്കി; പരാതിയുമായി ബന്ധുക്കൾ

പാലക്കാട് മേനോൻ പാറ സ്വദേശി അജീഷ് (33) ആണ് ജീവനൊടുക്കിയത്. പാലക്കാട് കഞ്ചിക്കോട് മേനോൻ പാറയിലാണ് സംഭവം. ‘റൂബിക് മണി’ എന്ന ലോൺ ആപ്പിൽ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറിൽ നിന്ന് ഭീഷണികൾ വന്നതായി ബന്ധുക്കൾ പറഞ്ഞു.

റൂബിക്ക് മണി എന്ന ആപ്പിൻ്റെ പേരിലാണ് ഭീഷണി വന്നത്. അജീഷിൻ്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്ന് അജീഷിന്റെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി.

‘റൂബിക് മണി’ (Rubic Money) എന്ന ആപ്പിൽ നിന്നും വെറും 6000 രൂപ മാത്രമാണ് അജീഷ് ലോണായി എടുത്തിരുന്നത് തിരിച്ചടവ് വൈകിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരമായ ഭീഷണികൾ ഉണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.

ലോൺ എടുക്കുന്നതിനായി അജീഷ് നൽകിയ ആധാർ കാർഡും ഫോട്ടോയും ഉപയോഗിച്ച് ബന്ധുക്കൾക്ക് അധിക്ഷേപകരമായ സന്ദേശങ്ങൾ അയക്കുന്ന രീതിയാണ് ആപ്പ് അധികൃതർ പിന്തുടർന്നത്. അജീഷ് ഒരു തട്ടിപ്പുകാരനാണെന്നും ഇയാൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉണ്ടെന്നുമുള്ള രീതിയിലുള്ള സന്ദേശങ്ങളാണ് ബന്ധുക്കൾക്ക് ലഭിച്ചിരുന്നത്. ഇത്തരം കടുത്ത മാനസിക പീഡനങ്ങൾ സഹിക്കാൻ സാധിക്കാതെയാണ് അജീഷ് ജീവനൊടുക്കിയത്.

Summary:

Youth commits suicide due to threats from loan app; Relatives file complaint.

Ajeesh (33), a native of Menon Para, Palakkad, committed suicide. Ajeesh had borrowed money from a loan app called ‘Rubik Money’. Relatives said that he received threats from an unknown number after the repayment was delayed.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം