തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു.

തേഞ്ഞിപ്പലം മാതാപ്പുഴ എടപ്പടത്തിൽ ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. സി.പി.എം പ്രവർത്തകനാണ്. ഇന്ന് (ശനി) രാവിലെയായിരുന്നു ദാരുണ സംഭവം. ചെനക്കലങ്ങാടി മൂത്തഞ്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെയാണ് തെങ്ങ് കടപുഴകിയത്.

താഴെ വീണ ഗിരീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി.

മൃതദേഹം നാളെ (ഞായർ) പകൽ 11 മുതൽ 12 വരെ ചെനക്കലങ്ങാടിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. 

അച്ഛൻ: പരേതനായ വേലായുധൻ.  അമ്മ: സരോജിനി. ഭാര്യ: മിനി (ആധാരം എഴുത്ത്, ഫറോക്ക്).  മക്കൾ: അയന, അക്ഷയ്.

Summary:

A worker died after falling from a coconut tree while picking coconuts.

The deceased has been identified as Girish Kumar (54) of Edappadam, Matapuzha, Thenjipalam.

The tragic incident took place this morning (Saturday). He was climbing a coconut tree in a private person's field in Chenakalangadi, Moothenchery when the tree fell from the tree while he was picking coconuts.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം