തൃത്താലയിൽ മൂന്നിടങ്ങളിൽ മിനി മാസ്റ്റ് വിളക്കുകൾ തെളിഞ്ഞു; പൊന്നാനി എം.പി സമദാനി സ്വിച്ചോൺ നിർവഹിച്ചു

ഡോ.എം.പി.അബ്ദു സമദ് സമദാനി എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ മിനിമാസ്റ്റ് വിളക്കുകൾ മൂന്നിടങ്ങളിൽ പ്രകാശിച്ചു.

തൃത്താല പോലീസ് സ്റ്റേഷന് മുൻവശത്തും സൗത്ത് തൃത്താലയിലും ചെമ്മാംകുന്ന് നഗറിലുമാണ് എം.പി ഫണ്ട് ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇവയുടെ ഉദ്ഘാടനം  ഡോ.അബ്ദുസമദ് സമദാനി എം.പി നിർവഹിച്ചു.

തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ, വാർഡ്‌ മെമ്പർമാരായ പത്തിൽ അലി, എൻ.പി.ഷിനോദ്, ഷബ്ന നിഷാദ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ യു.ടി.താഹിർ, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.വി.ഹിളർ, ദിവ്യ മണികണ്ഠൻ, സുബ്രമണ്യൻ കറോള്ളി തുടങ്ങിയവർ പങ്കെടുത്തു.

Summary:

Minimast lights allocated from the MP's Asset Development Fund by Dr. MP Abdusamad Samadani were lit up at three places.

Minimast lights were installed in front of the Thrithala Police Station, South Thrithala and Chemmamkunnu Nagar using MP funds. These were inaugurated by Dr. Abdusamad Samadani MP.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം