വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സമുദ്ര മാർഗമുള്ള വ്യാപാരത്തിന്റെയും ചരക്കു നീക്കത്തിന്റെയും കേന്ദ്രമായി കേരളവും ഇന്ത്യയും മാറുന്ന ചരിത്ര നിമിഷങ്ങളുടെ തുടർച്ചയ്ക്ക് അറബിക്കടലോരം സാക്ഷിയായി.
ശനിയാഴ്‌ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയ പാത ബൈപാസിലേക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിൻ്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു.
ഒന്നാം ഘട്ടത്തിൽ 8,867 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപം 18,000 കോടിയായി ഉയരും.
തുറമുഖത്തിൻ്റെ വാർഷിക ശേഷി 15 ലക്ഷം ടി.ഇ.യുവിൽ നിന്ന് 50 ലക്ഷം ടി.ഇ.യുവായി വർധിക്കും. നിലവിലുള്ള ബെർത്ത് 800 മീറ്ററാണ്. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളം കൂടിയ കണ്ടെയ്നർ ബെർത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റർ പുലിമുട്ട് 920 മീറ്റർ കൂടി നിർമിച്ച് 3.88 കിലോമീറ്ററാക്കും.
ഒന്നാംഘട്ടത്തിൽ നിർമ്മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയതാണ്. ബ്രേക്ക് വാട്ടർ മൂന്ന് കിലോമീറ്ററിൽ നിന്ന് നാലു കിലോമീറ്ററാക്കും.
റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. തുടർ വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടൽ നികത്തും.
Summary:
Chief Minister Pinarayi Vijayan inaugurated the second phase of construction work at the Vizhinjam International Port.
The Arabian Sea witnessed a continuation of historical moments in which Kerala and India became the hub of maritime trade and cargo movement.
The Chief Minister inaugurated the port at a function held at Vizhinjam at 4 pm on Saturday. The inauguration of the Exim Cargo services, which will enable import and export from the port, and the new port road built to the National Highway Bypass were also held in conjunction with the inauguration.
