പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാറും ഗ്രന്ഥശാലാ പ്രവർത്തകരായ ജനപ്രതിനിധികൾക്കുളള സ്വീകരണവും വട്ടേനാട് ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ടി.എൽ.സി പ്രസിഡൻ്റ് കെ.ജനാർദ്ദനൻ അധ്യക്ഷനായി.
"ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് " എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. സി.പി.ചിത്രഭാനു വിഷയമവതരിപ്പിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഇ.ചന്ദ്രബാബു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ സുകുമാരൻ, താലൂക്ക് സെക്രട്ടറി ടി.സത്യനാഥൻ, ജില്ലാ കൗൺസിൽ നീർവ്വാഹക സമിതി അംഗം എൻ.രാജൻ, രാജൻ മാടായി, ഒ.രാജൻ, പി.സുധ, ടി.കെ.സുധീഷ്, പി.കെ.ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ വായനശാലാ ഭാരവാഹികൾ, ഗ്രന്ഥശാലാ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗ്രന്ഥശാലാ പ്രവർത്തകരായ 45 ജനപ്രതിനിധികളെ ചടങ്ങിൽ അനുമോദിച്ചു. ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഗ്രന്ഥശാലകൾ, താലൂക്ക് തലത്തിൽ നടന്ന വായനോത്സവത്തിൽ വിജയിച്ചവരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
Summary:
Pattambi Taluk Library Council Seminar and Reception for Library Workers and Public Representatives was organized at Vattenad GLP School. Trithala Block Panchayat President P.R. Kunjunni inaugurated the event. TLC President K. Janardhanan presided over the event.
