റിപ്പബ്ലിക് ദിന സദസ്സും വിമുക്ത ഭടന്മാർക്ക് ആദരവും സംഘടിപ്പിച്ചു

ഞാങ്ങാട്ടിരി ടി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന സദസ്സും വിമുക്ത ഭടന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. 

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി ശിവശങ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റിപ്പബ്ലിക് ദിന ചിന്തകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദിനചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി.

വായനശാലാ പരിധിയിലെ വിമുക്തഭടന്മാരെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് കൗൺസിൽ അംഗം എ.കൃഷ്ണകുമാർ, വായനശാല സെക്രട്ടറി രമണൻ ഞാങ്ങാട്ടിരി, പത്മിനി എന്നിവർ സംസാരിച്ചു.

Summary:

A Republic Day gathering and tribute to the ex-servicemen were organized under the auspices of the Nhangattiri T.K. Unnikrishnan Master Janakiya Vayanasala.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം