ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻ്റിലായ പ്രതി വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് കോടതി ജാമ്യം നിഷേധിച്ചു.
കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻ്റിൽ തുടരും.
ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് റിമാൻ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബസിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ആരോപണം ശരിവെക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. ഷിംജിതയുടെ ആരോപണങ്ങൾ തള്ളുന്നതാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ട്.
ജനുവരി 16ന് ബസ് യാത്രക്കിടെയാണ് ദീപക്കിന്റെ വിഡിയോ ഷിംജിത പകർത്തിയത്. പിന്നീട് ഇത് രണ്ടു തവണ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്കും കലക്‌ടർക്കും മാതാവ് കെ.കന്യക പരാതി നൽകിയിരുന്നു. അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ പോയ ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്.
ദീപക്കിൻ്റെ ഉൾപ്പെടുന്ന ഏഴോളം വിഡിയോകളാണ് ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പരാതി നൽകിയിരുന്നു.
അതേസമയം, തൻ്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഷിംജിതക്കെതിരെ ബസ് യാത്രക്കാരിയും കണ്ണൂർ സ്വദേശിനിയുമായ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. ഷിംജിത ചിത്രീകരിച്ച ദീപക്കിൻ്റെ ദൃശ്യങ്ങളിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയത്.
Summary:
Shimjitha Mustafa, a native of Vadakara, who was remanded in the suicide case of Govindapuram native Deepak in Kozhikode, has been denied bail by the court after a video of her allegedly being sexually assaulted during a bus ride went viral on social media.
The Kundamangalam Magistrate's Court rejected Shimjitha's bail application. Shimjitha will continue in remand if bail is not granted.
