കാണാതായ യുവതിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തി

ഇന്ന് പുലർച്ചെ കാണാതായ യുവതിയുടെ മൃതദേഹം ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തി. 

കൂനത്തറ പോണാട് സ്വദേശി അലീന ജോൺസൺ (25) ആണ് മരിച്ചത്. ഷൊർണൂർ നഗരസഭ പരിധിയിലാണ് ക്വാറിയുള്ളത്.

പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തി വരുന്നതിനിടെയാണ് വീടിന് അല്പം അകലെയുള്ള ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്. വിവാഹിതയാണ്. 

അലീനയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിട്ടു.

Summary:

The body of a woman who went missing this morning was found in the Karingal quarry in Arani, Shoranur this afternoon. 

The deceased has been identified as Alina Johnson (25), a native of Ponad, Koonathara.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം