കാർ തോട്ടിൽ വീണ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

കോട്ടയം കറുകച്ചാലിന് സമീപം ചമ്പക്കരയിൽ കാർ തോട്ടിൽ വീണ് ഒരാൾ മരിച്ചു. മംഗലാപുരം സ്വദേശി ഷമീമാണ് മരിച്ചത്.  കൂടെയുള്ള നാല് പേർക്ക് പരിക്കേറ്റു. 

കോട്ടയം- കോഴഞ്ചേരി റോഡിൽ ചമ്പക്കര ആശ്രമം പടിയിൽ  ഇന്ന് പകൽ നാല് മണിയോടെയായിരുന്നു സംഭവം.  പത്തനംതിട്ടയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്വകാര്യ സുരക്ഷ ജീവനക്കാരാണ്  അപകടത്തിൽ പെട്ടത്.

15 അടി താഴ്ചയുള്ള തോട്ടിലേക്കാണ് കാർ വീണത്.  വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തോട്ടിലേക്ക് വീണ കാറിനടിയിൽ പെട്ടുകിടക്കുന്ന നിലയിലായിരുന്നു യാത്രക്കാർ. ഇവരെ പുറത്തെത്തിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Summary:

One person died after his car fell into a ravine in Champakkara near Karukachal, Kottayam. The deceased was identified as Shamim, a native of Mangalore. Four people with him were injured.

The incident took place at Champakkara Ashram on the Kottayam-Kozhencherry road at around 4 pm today. The accident involved a private security guard who was returning from a function in Pathanamthitta.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം