രാജസ്ഥാൻ തനത് വിഭവങ്ങൾ ആസ്വദിക്കാം സരസ് മേളയിൽ.


ഇതുവരെ കേട്ടറിയാത്തതും,കണ്ടറിയാത്തതും, രുചിച്ചറിയാത്തതുമായ രാജസ്ഥാനി വിഭവങ്ങളും, പലഹാരങ്ങളും ഇനി തൃത്താലക്കർക്ക് മനസ്സറിഞ്ഞ് ആസ്വദിക്കാം. ഗിരാജ് കൺവറും, സംഘവുമാണ്  രാജസ്ഥാനി വിഭവങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്താൻ  സരസ് മേളയിലെത്തിയിരിക്കുന്നത്. 

രാജസ്ഥാനിലെ തനത്  രുചിക്കൂട്ടുകൾ ചേർത്ത് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ഒനിയൻ കച്ചോരി, പാവ് ബജി, ബഡ പാവ്, ദാഹി ബഡ, ടിക്കി ചാട് മധുര പലഹാരങ്ങളായ റബ്ദി ഗാവർ, ലസ്സി, കുൽഫി  തുടങ്ങിയവയാണ് ഇവരുടെ പ്രധാന വിഭവങ്ങൾ.

ബാലാജി സ്വയം സഹായ സംഘത്തെ പ്രതിനിധീകരിച്ച് രാജസ്ഥാൻ, ജയ്പൂർ ജില്ലയിൽ നിന്നുമെത്തിയ ഇവർ ആദ്യമായാണ് സരസ് മേളയിൽ പങ്കെടുക്കുന്നത്. രാജസ്ഥാൻ തനത് വിഭവങ്ങൾ ആസ്വദിക്കാനും, പുതുരുചികൾ പരീക്ഷിക്കാനും തൃത്താലക്കാർക്ക്  ഇനി  സരസ് മേള സന്ദർശിച്ചാൽ മതി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം