പട്ടാമ്പിയിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3 കോടി രൂപ: 14 റോഡുകൾക്ക് ഭരണാനുമതി.

പട്ടാമ്പി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 300 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. 

തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് ഈ തുക അനുവദിച്ചത്. സാധാരണഗതിയിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളാണ് ഫണ്ട് കണ്ടെത്തേണ്ടതെങ്കിലും, അവരെ സഹായിക്കുന്നതിനായി എം.എൽ.എ ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, ബഡ്ജറ്റ് വിഹിതം എന്നിവയുൾപ്പെടുത്തി മണ്ഡലത്തിൽ ഇതിനകം മുന്നൂറിലധികം റോഡുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

നിലവിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇത് വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശ നൽകിയിട്ടുണ്ട്.

പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ:

വിളയൂർ പഞ്ചായത്ത് : ഒരു കോടി രൂപ ആലിക്കപള്ളിയാലിൽ ആക്കപറമ്പിൽ റോഡ് - 30 ലക്ഷം. മുക്കില പീടിക പാലോളികുളമ്പ് റോഡ് - 25 ലക്ഷം. കരിങ്ങനാട് ഉദയപുരം റോഡ് - 25 ലക്ഷം. കണ്ടേങ്കാവ്- തോട്ടുമുക്ക് റോഡ് - 20 ലക്ഷം.

കൊപ്പം പഞ്ചായത്ത്: പടിഞ്ഞാക്കര ചക്കുറ്റി ഇ.പി. റോഡ് - 50 ലക്ഷം.

മുതുതല പഞ്ചായത്ത് (50 ലക്ഷം രൂപ): പറളി നെടുവട്ടാര റോഡ് - 15 ലക്ഷം. താഴെ പുറം എം.ഇ.എസ് റോഡ് - 15 ലക്ഷം. നിലപറമ്പ് റോഡ് - 10 ലക്ഷം. ഇളനായർ ആലിക്കപറമ്പ് റോഡ് - 10 ലക്ഷം.

കുലുക്കല്ലൂർ പഞ്ചായത്ത് (1 കോടി രൂപ): പുറമത്ര പള്ളിയാലിൽ തൊടി റോഡ് നവീകരണം - 25 ലക്ഷം. മേലേതിൽ റോഡ് - 20 ലക്ഷം. റഹ്മത്തങ്ങാടി ഇടുതറ റോഡ് - 20 ലക്ഷം. വണ്ടുംതറ വടക്കേക്കര റോഡ് - 20 ലക്ഷം. പൊതുവാൾ തൊടി റോഡ് നവീകരണം - 15 ലക്ഷം.

2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതികൾക്ക് പകരമായാണ് ജനകീയ ആവശ്യങ്ങൾ മുൻനിർത്തി ഈ റോഡുകൾക്ക് ഭരണാനുമതി ലഭ്യമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം