ആനക്കര കുമ്പിടിയിൽ റിപ്പർ മോഡൽ ആക്രമണം: നാട്ടുകാർ ആശങ്കയിൽ

ആനക്കര കുമ്പിടിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് റിപ്പർ മോഡൽ ആക്രമണം നടന്നത്. സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് നേരെയായിരുന്നു ചുറ്റിക ഉപയോഗിച്ചുള്ള ആക്രമണം. 

തലയ്ക്കാണ് ഇരുവർക്കും മർദ്ദനമേറ്റത്. വീട്ടിൽ നിന്ന് ക്ലിനിക്കിലേക്ക് പോകുമ്പോഴാണ് ആക്രമണം. പരിക്കേറ്റ യുവതികൾ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തുണികൊണ്ട് മുഖം മറച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന്  യുവതികൾ മൊഴി നൽകി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ ബക്കറ്റ് കൊണ്ട് മൂടിയ നിലയിലായതിനാൽ അക്രമം ആസൂത്രിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. 

സംഭവത്തിലെ ദുരൂഹത നീക്കണമെന്നും പ്രതിയെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തൃത്താല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം