മണ്ണാർക്കാട് കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം.

കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം. സ്ഫോടനത്തിൽ വീടിന്റെ ചുവരുകൾ വിണ്ടുകീറുകയും വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. 

വീട്ടുകാർ സമീപത്തെ മാരിയമ്മൻ കോവിൽ ഉത്സവത്തിന് പോയിരുന്ന സമയത്താണ് അപകടം നടന്നത്. അതിനാൽ ആളപായം ഒഴിവായി. 

ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ ഫ്രിഡ്ജ് കത്തുന്നതാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം