പട്ടാമ്പിയിൽ കുളം നവീകരിക്കാൻ 8 കോടി രൂപയുടെ പദ്ധതി; എം.ടി. വാസുദേവൻ നായർക്കുള്ള ആദരവായി 5 കുളങ്ങൾ സംരക്ഷിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.

പട്ടാമ്പി നിയമസഭാ മണ്ഡലത്തിലെ വിവിധ കുളങ്ങളുടെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനും അവയെ സൗന്ദര്യവൽക്കരിക്കുന്നതിനുമായി 8 കോടി രൂപയുടെ 'പട്ടാമ്പി ഇന്റഗ്രേറ്റഡ് ടൂറിസം പ്രൊജക്റ്റിന്' സർക്കാരിന്റെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചു. 

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കുള്ള വലിയൊരു ആദരവെന്ന നിലയിലാണ് പ്രകൃതി രമണീയമായ ഈ അഞ്ച് കുളങ്ങളെ സംരക്ഷിച്ച് നവീകരിക്കുന്നത്. 

ടൂറിസം സാധ്യതകൾ മുൻനിർത്തി മണ്ഡലത്തിലെ 5 പ്രധാന കുളങ്ങളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുളങ്ങളും അവ ഉൾപ്പെടുന്ന പഞ്ചായത്തുകളും താഴെ പറയുന്നവയാണ്:  

കൊടുമുണ്ടക്കുളം (കൊപ്പം ഗ്രാമപഞ്ചായത്ത്),  

എരങ്ങോട്ട് കുളം (കൊപ്പം ഗ്രാമപഞ്ചായത്ത്),  

എടലക്കുളം (മുതുതല ഗ്രാമപഞ്ചായത്ത്), 

കണ്ടംകുളം (ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്),  

വണ്ടുന്തറ കുളം (കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്).

നേരത്തെ 8 കുളങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, പുതിയ ഡി.എസ്.ആർ (DSR 2021) പ്രകാരം എസ്റ്റിമേറ്റ് തുക വർദ്ധിച്ചതിനാലാണ് പദ്ധതി 8 കോടി രൂപയിൽ തന്നെ നിലനിർത്തിക്കൊണ്ട് 5 കുളങ്ങളായി നിജപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

വീഡിയോ കാണാം...



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം