മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് മന്ത്രി എം.ബി രാജേഷ്

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു ആക്രമണത്തിനെതിരെ കേരളമാകെ രംഗത്തെത്തണം. ഒരു വനിതാ മന്ത്രിയെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ക്രൂരമായി ആക്രമിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്.  

സർക്കാരിനെതിരേ കാതലായ ഒരു വിമർശനവും ഉന്നയിക്കാനില്ലാതെ നിയമസഭയിലും പുറത്തും തോറ്റോടിയ പ്രതിപക്ഷത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. 

ആ വിഭ്രാന്തിയാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ച് ഇപ്പോൾ പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രേരണയിലും പിന്തുണയിലുമാണ് ക്രൂരമായ ഈ ആക്രമണം നടന്നത്. വീട്ടിൽ റീത്ത് വെച്ചതിന് പിന്നാലെയാണ്  ആക്രമണം നടത്തിയത് എന്നതും കൂട്ടി വായിക്കേണ്ടതാണ്. 

ഈ ആക്രമണം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശക്തമായ പ്രതിഷേധവും രോഷവും അറിയിക്കുന്നു. എല്ലാവരും ഈ ആക്രമണത്തിനെതിരെ രംഗത്ത് വരണമെന്ന് മന്ത്രി അഭ്യർഥിച്ചു.

വീഡിയോ കാണാം...



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം