വാളയാറിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന 94•5 ഗ്രാം MDMA മാരക മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ

ഹൈദ്രാബാദിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന എയർ ബസ്സിലെ യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് യാത്രക്കാരൻ്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

കണ്ണുർ കൂത്തുപറമ്പ്‌ പാറൽ ദേശത്ത് ഫഹദ് (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ടാബ്ലറ്റ്‌ രൂപത്തിൽ 94•5 ഗ്രാം MDMA  (കമേഴ്സ്യൽ ക്വാണ്ടിറ്റി) കണ്ടെടുത്തു. ടിയാന്റെ പേരിൽ NDPS കേസ് എടുത്ത് അറസ്റ്റ് ചെയ്തു. 

വാഹന പരിശോധനയിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ദേവകുമാർ, ഗ്രേഡ്  പ്രിവന്റിവ് ഓഫീസർമാരായ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്, പ്രദീപ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം