നവോത്ഥാന നായകനായിരുന്ന വി.ടി ഭട്ടതിരിപ്പാടിനെ ജന്മനാടായ മേഴത്തൂരിൽ അനുസ്മരിച്ചു. വി.ടി സ്മാരക സമിതിയും മേഴത്തൂർ ഗ്രന്ഥാലയവും സംയുക്തമായി നടത്തിയ 44-ാം അനുസ്മരണം പി.ബിന്ദുവിൻ്റെ കവിതാ ആലാപനത്തോടെയാണ് തുടങ്ങിയത്.
ഡോ.എ.ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.എം നാരായണൻ മാഷ് ഉദ്ഘാടനം ചെയ്തു. 'വി.ടി: നവോത്ഥാനത്തിൻ്റെ തീപ്പന്തം' എന്ന വിഷയത്തിൽ അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി.
കെ.എം രാധാകൃഷ്ണൻ (കോഴിക്കോട്), യു.കെ ഗോപാലകൃഷ്ണൻ, ഇ.വി സേതുമാധവൻ, കെ.ജനാർദ്ദനൻ, എം.എം പരമേശ്വരൻ, തുടങ്ങിയവർ സംസാരിച്ചു.
വി.ടി വാസുദേവൻ, ഡോ.വി.ടി രഞ്ജിത്, വി.ടി മഞ്ജരി, പി.എം ഹരീശ്വരൻ തുടങ്ങിയ വി.ടിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Tags
Memory
