ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു.

മുപ്പത് വർഷമായി പ്രവർത്തിക്കുന്ന കെട്ടിട ഉടമകളുടെ സംഘടനയായ കേരളാ ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ, (KBOWA) കൂറ്റനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ത്രിതല തദ്ദേശ സാരഥികളെ ആദരിച്ചു. 

കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട്  രാധാകൃഷ്ണൻ പാലാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും, പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ അലിക്കുഞ്ഞ് കൊപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കൂറ്റനാട് യൂണിറ്റ് ജനറൽ സെക്രട്ടറിയും, സ്റ്റേറ്റ്  സെക്രട്ടറിയുമായ കെ.വി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു.

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി നിഷ, ഒന്നാം വാർഡ് മെമ്പർ സി.പി സുബേർ അടക്കം എല്ലാ വാർഡ്  മെമ്പർമാരേയും, തൃത്താല, പട്ടിത്തറ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി,

തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ,  ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനിൽകുമാർ തുടങ്ങി എല്ലാ ജനപ്രതിനിധികളെയും,

യൂണിറ്റ് മുൻ പ്രസിഡണ്ട് മുഹമ്മദ്കുട്ടി ഹാജി, സൗത്ത് ഇന്ത്യ സോണൽ റൈഫിൾ ഷൂട്ടിങ് ഗോൾഡ് മെഡൽ വിന്നർ പട്ടത്ത് ഹംസ എന്നിവരേയും ആദരിച്ചു. അബൂബക്കർ കൂട്ടുങ്ങൽ നന്ദി പറഞ്ഞു.

തുടർന്ന് കൂറ്റനാട് ടൗൺ വികസന സെമിനാർ നടത്തി. താലൂക്ക് പ്രസിഡണ്ട് മുരളി പരുതൂർ മോഡറേറ്റർ ആയി. റഷീദ് മേലെപ്പാട്ട്, ഷജഹാൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം