എം.ശിവശങ്കരൻ മാസ്‌റ്റർ സ്‌മാരക സംസ്ഥാന കവിതാ രചനാ മത്സരം: പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ബാലസംഘത്തിന്റെ സംഘാടകനും  'വേനൽതുമ്പി'കളുടെയും  'കളിവണ്ടി'യുടെയും സംഗീത സംവിധായകനുമായിരുന്ന  എം.ശിവശങ്കരൻ മാസ്റ്ററുടെ സ്മരണാർത്ഥം സംസ്ഥാന തലത്തിൽ കുട്ടികൾക്കായി നടത്തിയ കവിതാരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. 

പട്ടാമ്പി താലൂക്ക് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബാലസംഘം അക്കാദമി കൺവീനർ ടി.കെ നാരായണദാസും സ്വാഗത സംഘം സമിതി ഭാരവാഹികളുമാണ് വിജയികളെ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയച്ചു കിട്ടിയ എഴുപതോളം കവിതകളിൽ നിന്നും എട്ടു കവിതകളാണ് തെരഞ്ഞെടുത്തത്.

സാഹിത്യകാരൻ ടി.ആര്യൻ കണ്ണനൂരും ബാലസംഘം അക്കാദമിക് കൺവീനർ ടി.കെ.നാരായണദാസും ഉൾപ്പെടുന്ന ജഡ്ജിങ് കമ്മിറ്റിയാണ് കവിതകൾ തെരഞ്ഞെടുത്തത്.

ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി വിഭാഗം, യു.പി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 6 കവിതകളും യൂ.പി വിഭാഗത്തിൽ രണ്ട് കവിതകളുമാണ് പുരസ്ക്കാരത്തിന് അർഹമായത്.  

ഫെബ്രുവരി 8ന് ഞായറാഴ്ച 4 മണിക്ക്  ഞാങ്ങാട്ടിരിയിൽ 'സ്മൃതി രാഗം' എന്ന പേരിൽ നടത്തുന്ന അനുസ്‌മരണ ചടങ്ങിൽ പുസ്‌തകങ്ങളും ഫലകവും ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്‌കാരങ്ങൾ വിജയികൾക്ക് സമ്മാനിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ടി.കെ നാരായണ ദാസിനോടൊപ്പം പങ്കെടുത്ത സ്വാഗത സംഘം ഭാരവാഹികളായ ടി.കെ രവി, ടി.വി.എം അലി, ടി.കെ ഹരീഷ്, പി.സന്ദീപ്  എന്നിവർ അറിയിച്ചു.

പുരസ്‌കാരത്തിന് അർഹരായവരുടെ പേരും ബ്രാക്കറ്റിൽ കവിതയുടെ പേരും:

HS- HSS വിഭാഗം:

അന്വയ രാജേന്ദ്രൻ, പിണറായി, കണ്ണൂർ (പിറുപിറുക്കുന്ന കത്രിക)

ഹർഷിത, കുഴൽമന്ദം, പാലക്കാട്. (മഞ്ഞ ഉടുപ്പിട്ട പെൺകൂട്ടി)

ജഹ്'നാര മടപ്പള്ളി, കോഴിക്കോട് (ചാവുകടൽ),

വൈഗപ്രഭ, ചിറ്റൂർ, പാലക്കാട് (കള്ളൻ)

സിജേഷ്, കോട്ടായി (തിക്കുമുട്ട്)

ചിന്ത പ്രദീപ്, മണ്ണാർക്കാട് (അവൾ)

യു.പി വിഭാഗം:

ജസ അൻവർ, പൂവത്താണി (ചിതൽ)

ജേയന്ന ബിനു, മായന്നൂർ, (അലക്കുകല്ലും കുഞ്ഞിപ്പെണ്ണും).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം