കവിതാ കാർണിവലിൽ കാലിഗ്രാഫി ശിൽപ്പശാലയും

പട്ടാമ്പി ഗവ.സംസ്കൃത കോളെജിൽ നടന്നു വരുന്ന കവിതാ കാർണിവൽ ഒമ്പതാം പതിപ്പിൻ്റെ ഭാഗമായി  "എഴുത്തിൻ്റെ കല : കാലിഗ്രാഫി അവതരണവും പരിശീലനവും" എന്ന ശിൽപ്പശാല ശ്രദ്ധേയമായി. 

അറബി വിഭാഗവുമായി സഹകരിച്ച് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാലക്ക് പ്രശസ്ത അറബിക് കാലിഗ്രാഫി എഴുത്തുകാരൻ നാസിഹ് മേൽമുറി നേതൃത്വം നൽകി.

അറബി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഖാലിദ് അധ്യക്ഷനായി. മുൻ വകുപ്പ് മേധാവി ഡോ. അബ്ദു പതിയിൽ, മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ജമീൽ അഹ്‌മദ്, ഡോ.കെ.എ അബ്ദുൽ ഹമീദ്, ഡോ.റസീന തുടങ്ങിയവർ സംബന്ധിച്ചു. 

കോളെജിലെ അറബിക് പഠന വകുപ്പിലേയും ഇതര വകുപ്പുകളിലേയും കോളേജുകളിലേയും കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം