പിഞ്ചോമനകൾ നിറഞ്ഞാടി; ഞാങ്ങാട്ടിരി എ.യു.പി സ്കൂളിലെ കിഡ്സ് ഫെസ്റ്റ് സമാപിച്ചു.

ഞാങ്ങാട്ടിരി എ.യു.പി സ്കൂളിലെ പ്രീ പ്രൈമറി വാർഷികം (കിഡ്സ് ഫെസ്റ്റ്) സമാപിച്ചു.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.  പ്രീപ്രൈമറി പി.ടി.എ പ്രസിഡൻ്റ് ലിജ അധ്യക്ഷയായി.

ടോപ് സിംഗർ ഫൈനലിസ്റ്റ് വി.എസ് കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു.  തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ടി താഹിർ എൻഡോവ്മെൻ്റ് വിതരണം ചെയ്തു. 

വാർഡ് മെമ്പർ പി.ജയകുമാർ, തൃത്താല എ.ഇ.ഒ കെ.പ്രസാദ്, ഹെഡ്മാസ്റ്റർ എം. താഹിർ, പി.ടി.എ പ്രസിഡൻ്റ് സി.വി. സുധീർകുമാർ, റഹീന ഹാരിസ്, പി.ജി ജ്യോതി ലക്ഷ്മി, സുബിത, ടി.കെ വാണി, ദിവ്യ സുരേഷ്, രശ്മി അജിത് എന്നിവർ സംസാരിച്ചു.

തുടർന്ന് പിഞ്ചോമനകൾ വേദിയിൽ നിറഞ്ഞാടി. കുരുന്നുകളുടെ കലാവിരുന്ന് കൺകുളിർക്കെ കാണാൻ രക്ഷിതാക്കളും നാട്ടുകാരും സദസ്സിൽ ഇടം പിടിച്ചു.

YouTube Link...

https://youtu.be/YtOmr_FfUfU?si=7FdZ7LhOewzgyAgN


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം