ആറങ്ങോട്ടുകരയിൽ കാറിലിടിക്കാതിരിക്കാൻ വെട്ടിച്ച ചരക്കു ലോറി മറിഞ്ഞു; ആളപായമില്ല.

കൂറ്റനാട് - ചെറുതുരുത്തി റോഡിൽ ആറങ്ങോട്ടുകര പഴയ സത്യൻ ടാക്കീസിന് സമീപത്തുള്ള വളവിലാണ് ലോറി മറിഞ്ഞത്. പാലക്കാട് ഫുഡ് കോർപ്പറേഷനിൽ നിന്നും ഗോതമ്പ് കയറ്റി വന്നിരുന്ന ലോറിയാണ്  അപകടത്തിൽപ്പെട്ടത്. 

ഇന്ന് (വെള്ളിയാഴ്ച) പകൽ മൂന്നേമുക്കാലോടെയാണ് സംഭവം. ആറങ്ങോട്ടുകരയിലെ അമൃതം പൊടി ഉൽപാദന കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു ഗോതമ്പ്. 

പട്ടാമ്പി ഭാഗത്തുനിന്നും അപകടകരമാംവിധം വന്നിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വേണ്ടി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ലോറി ഡ്രൈവർ പറളി സ്വദേശി   ഷാജി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം