പട്ടാമ്പി നഗരസഭ : 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന് തുടക്കമായി.

പട്ടാമ്പി നഗരസഭയുടെ അടുത്ത സാമ്പത്തിക വർഷത്തെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ജനകീയാസൂത്രണ പ്രക്രിയ ആരംഭിച്ചു. നഗരസഭാ ഹാളിൽ നടന്ന ഇംപ്ലിമെന്റിംഗ് ഓഫീസർമാരുടെ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി അധ്യക്ഷത വഹിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന മികച്ച പദ്ധതികൾ ആവിഷ്കരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

നഗരസഭ സെക്രട്ടറി എസ്. അമൽ, കൗൺസിലർ ടി.പി. ഉസ്മാൻ, റിസോഴ്സ് പേഴ്സൺ കെ.ബഷീർ, വിവിധ ഓഫീസിലെ ഇംപ്ലിമെന്റിംഗ് ഓഫീസർമാർ എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തോടെ പട്ടാമ്പിയെ ഒരു മാതൃകാ നഗരമാക്കി മാറ്റാനുള്ള ചർച്ചകൾ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം