ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി : ആളപായമില്ല


കൊൽക്കത്തയിലെ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ ജഖാപുര സ്റ്റേഷന് സമീപം 22611 നമ്പർ ട്രെയിൻ ആണ് പാളം തെറ്റിയത്. 

ന്യൂ ജൽപൈഗുരി- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ഇന്ന് രാവിലെ 8.51നാണ് അപകടം നടന്നത്. പാളം തെറ്റിയതിനെ തുടർന്ന് ആർക്കും പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ട്രെയിനിന്റെ ഒരു എ.സി കോച്ചും രണ്ട് ജനറൽ കോച്ചുമാണ് പാളം തെറ്റിയത്. യാത്രക്കാരെ ഉടൻ തന്നെ ബോഗികളിൽ നിന്ന് മാറ്റി. പാളം തെറ്റാനുള്ള കാരണം റെയിൽവേ അധികൃതർ അന്വേഷിക്കുകയാണ്.

ഭദ്രക്കിൽ നിന്ന്  രക്ഷാസംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഈ റൂട്ടിൽ ഗതാഗതം സാധാരണ നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം