കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗറിലാണ് ദാരുണ സംഭവം. ഇല്യാസ് നഗറിലെ ഇബ്രാഹിമിനെ (62) യാണ് ഇന്ന് (വ്യാഴാഴ്‌ച) രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ മറിയത്തെ(55) വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് ഇബ്രാഹിമിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നിസ്കാര പായയിൽ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ട മറിയത്തെ അയൽക്കാരാണ് സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
പ്രാർത്ഥിക്കുന്നതിനിടെയാണ് വെട്ടിപരിക്കേൽപ്പിച്ചതെന്ന് സംശയിക്കുന്നു. തലയ്ക്കാണ് വെട്ടേറ്റത്. വീട്ടുകാരും അയൽവാസികളും പള്ളിയിലേക്ക് പോയ സമയത്താണ് സംഭവം. പള്ളിയിൽ നിന്നും തിരിച്ചുവന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്.
ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Tags
Crime ക്രൈം
