ഒറ്റപ്പാലത്ത് വിദ്യാർത്ഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു : കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.


ഒറ്റപ്പാലം  മനിശ്ശീരി എ.യു.പി സ്കൂളിലെ കുട്ടികളുമായി പോയിരുന്ന ഓട്ടോറിക്ഷ കയറിയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. 

ഒറ്റപ്പാലം തൃക്കങ്ങോട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.  മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ലെന്നും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. 

പൊട്ടിത്തെറിയില്‍ ഓട്ടോറിക്ഷയുടെ ചക്രം നിൽക്കുന്ന ഭാഗം തകർന്നു. അപകടത്തില്‍ നിന്ന് വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്.  പന്നിശല്യമുള്ള പ്രദേശമായതിനാൽ പൊട്ടിയത് പന്നിപ്പടക്കമാവാം  എന്നാണ് പ്രാഥമിക നിഗമനം.

ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരണം ലഭിക്കുകയുള്ളു. ഒറ്റപ്പാലം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Summary:

An explosive device exploded while boarding an autorickshaw carrying students in Ottapalam: The children escaped unharmed. The explosive device exploded while boarding an autorickshaw carrying students from Manishiri AUP School.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം