'ആറങ്ങോട്ടുകരയിലെ ചിത്തഭ്രമക്കാർ' നോവൽ പ്രകാശനം ചെയ്തു.

അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ച ബിപിനുവിൻ്റെ (ബിപിൻ ആറങ്ങോട്ടുകര) പ്രഥമ നോവൽ 'ആറങ്ങോട്ടുകരയിലെ ചിത്തഭ്രമക്കാർ' പ്രകാശനം ചെയ്തു.

ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറും എഴുത്തുകാരനുമായ  ഡോ.ടി.ടി.പ്രഭാകരൻ  സിനിമ സംവിധായകൻ എം.ജി.ശശിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.  

പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തക ഗീത ജോസഫ് പുസ്തക പരിചയം നടത്തി. 

ഹുസൈൻ തട്ടത്താഴത്ത്, കെ.വി സതീശൻ, പി.മൊയ്തീൻ കുട്ടി മാസ്റ്റർ  എഴുത്തുകാരൻ ബിപിനു, അഡ്വ.ഹേമലത സജിത് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നോവലിനെ കുറിച്ച് വായനക്കാരുടെ സംവാദവും നടന്നു.

Summary:

Bipinu's (Bipin Arangottukkara's) first novel 'Arangottukkarayile Chittabhramakkar', published by Aksharajalakam Books, was released.

At a cultural gathering held at Arangottukkara Vidyaposhini Library, Dr. T.T. Prabhakaran, former station director of All India Radio and writer, presented the book to film director M.G. Sasi and released it.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം