തൃത്താല ആലൂരിൽ ആറ് തലമുറകളുടെ അപൂർവ്വ സംഗമം

തൃത്താല ആലൂരിൽ ആറ് തലമുറകളുടെ അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ മന്ത്രി എം.ബി രാജേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തി. നൂറ്റാണ്ട് പിന്നിട്ട നാടിൻ്റെ മുത്തശ്ശിയും മൂന്ന് മാസം പ്രായമുള്ള പൊന്നോമനയും ആറ് തലമുറകളുടെ സുകൃതമായി.

കക്കാട്ടിരി കാലടി പിടികയിൽ പരീക്കുട്ടിയുടെ ഭാര്യ ആമിന ഉമ്മയുടെ വംശാവലിയാണ് ആറ് തലമുറകളായി സംഗമിച്ചത്. 

ഏറ്റവും മുതിർന്ന ആമിന ഉമ്മയും (102) അവരുടെ മക്കളും പേരമക്കളും കൊച്ചുമക്കളുമാണ്  ഒരുമിച്ച് കൂടിയത്. ആമിന ഉമ്മയുടെ മകൾ ഹാജറുമ്മ (85) കോടനാട്, പേരമകൾ ജമീല (62) വല്ലപ്പുഴ, ജമീലയുടെ മകൾ സുഹറ (42) പുലാമന്തോൾ, സുഹറയുടെ മകൾ ഹിസാന (22) വഴിക്കടവ്, ഹിസാനയുടെ മകൻ  മൂന്ന് മാസം പ്രായമുള്ള മുഹമ്മദ് ഇൽഹാൻ എന്നിവരാണ് ആമിനുമ്മയുടെ വംശാവലി.

ആലൂർ പെരിഞ്ചേരി ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം വിപുലമായി ആഘോഷിച്ചത്. എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.  പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് ശശിരേഖ അദ്ധ്യക്ഷയായി. തൃത്താല എസ്.ഐ ഹംസ, പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൻ ടി.പി ഷാജി, കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം, കക്കാട്ടിരി മഹല്ല് പ്രസിഡൻ്റ് മാനുഹാജി തുടങ്ങിയവർ ആശംസകളുമായി എത്തി. ആറ് തലമുറകൾക്ക് അനുഗ്രഹാശിസ്സുകളുമായി പൗരപ്രമുഖരും സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു.

Summary:

Minister M.B. Rajesh and other public representatives came to witness the rare reunion of six generations in Thrithala Alur. The grandmother of the country, who has crossed the century mark, and the three-month-old Ponnomana became the heir of six generations.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം