പട്ടാമ്പി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മേലെ പട്ടാമ്പി ആരോഗ്യ കേന്ദ്രം വിപുലമായ സേവനങ്ങളിലേക്ക്.

പട്ടാമ്പി നഗരസഭയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം NHM (National Health Mission) അനുവദിച്ച ENT വിദഗ്ധന്റെ സേവനം മാർച്ച് 2 മുതൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന എല്ലാ ദിവസങ്ങളിലും ലഭിക്കും. നഗരസഭ അധ്യക്ഷൻ ടി.പി.ഷാജിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ഈ ആരോഗ്യ കേന്ദ്രത്തിൽ ജനറൽ വിഭാഗം ഡോക്ടറുടെ സേവനം ലഭ്യമാണ്. ഇതിന് പുറമെയാണ് മാർച്ച് മുതൽ സ്പെഷ്യലൈസ്ഡ് ചികിത്സാ വിഭാഗം കൂടി പ്രവർത്തനമാരംഭിക്കുന്നത്.

2023 ഓഗസ്റ്റ് 14നാണ് ഈ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകാൻ ഈ കേന്ദ്രത്തിന് കഴിഞ്ഞു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഇതുവരെ 55,573 ഒ.പി (Outpatient) സേവനങ്ങളാണ് ഇവിടെ നൽകിയത്.                                                            

തൊണ്ട, ചെവി, മൂക്ക് സംബന്ധമായ അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇനി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടതില്ല എന്നത് പട്ടാമ്പി നിവാസികൾക്ക് വലിയ ആശ്വാസമാകും. 

നഗരസഭയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് NHM ഡോക്ടറുടെ സേവനം ഉറപ്പാക്കിയത്. സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ വീടിനടുത്ത് തന്നെ ലഭ്യമാക്കുക എന്നതാണ്  നഗരസഭയുടെ ലക്ഷ്യമെന്നും ടി.പി ഷാജി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം