കോഴിക്കോട് രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം.

ഇന്ന് പുലർച്ചെയാണ് അപകടം. ലോറിയും കാറും കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു. ഫാറൂഖ്‌ കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.

കോഴിക്കോട് നിന്നും ഫറോക്കിലേക്ക്‌ പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുമാണ് ഇടിച്ചത്.

പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല. 

ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന എത്തിയാണ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചത്. ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത്  ആശുപത്രിയിലേക്ക് മാറ്റി. പന്തീരങ്കാവ് സ്വദേശി ദിജിൻ ഗുരുതര നിലയിൽ വെൻ്റിലേറ്ററിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം