സൗദിയിലെ റിയാദിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ പ്ലസ്ടു വിദ്യാർത്ഥിയായ മകൻ ജീവനൊടുക്കി.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളാണ് റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) മറ്റൊരു സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. റിയാദിലെ ഇന്ത്യൻ സ്‌കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ് ഇസ്ര ആകുലസ്.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി കുടുംബം താമസിക്കുന്നത്.  ഇവർ പ്രവാസി തെലുങ്ക് സമൂഹത്തിനിടയിൽ സുപരിചിതരാണ്.

വ്യാഴാഴ്‌ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം