ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു.

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഇടവക ദിനവും സ്നേഹാദര സദസ്സും ആഹ്ലാദം പകർന്നു.  

തൃശൂർ ഭദ്രാസനാധിപൻ   ഡോ.കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മധ്യസ്ഥത പ്രാർത്ഥനയും അനുഗ്രഹ പ്രഭാഷണവും നടത്തി. ഇടവക ദിനത്തിൻ്റെ ഭാഗമായി മെത്രാപ്പോലീത്ത പാത്രിയർക്ക പതാക  ഉയർത്തി.

ഇടവകദിന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. 75 വയസ്സ് പിന്നിട്ട ഇടവക അംഗങ്ങളെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മന്ത്രി ആദരിച്ചു. സമ്മേളനത്തിൽ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി.

ചടങ്ങിനോടനുബന്ധിച്ച് മന്ത്രിക്കും വിശിഷ്ടാതിഥികൾക്കും ഇടവകയുടെ ഉപഹാരം സമർപ്പിച്ചു. ഉച്ചയ്ക്ക് നടന്ന സ്നേഹവിരുന്നിലും മന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.

ഇടവക ലേലം ആറുമണിക്കൂറോളം നീണ്ടുനിന്നു. എറണാകുളം സിത്താര ജ്വല്ലേഴ്സ് ഉടമ സജയൻ കല്ലുപുറം ദൈവമാതാവിൻ്റെ ചിത്രം  1.69 ലക്ഷം രൂപയ്ക്ക് ആദ്യ ലേലം സ്വീകരിച്ചത് ചരിത്ര നേട്ടമായി.

പള്ളിക്ക്  കീഴിലുള്ള പതിനൊന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും ഉണ്ടായി. വിജയികൾക്ക് സമ്മാന വിതരണവും നടത്തി. എം.പി.പി.എം യൂത്ത് അസോസിയേഷൻ ഒരുക്കിയ സ്റ്റാളും വേറിട്ടതായി.

ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി, വാർഡ് മെമ്പർ ആനിവിനു, ജോസഫ് ചാലിശ്ശേരി,  ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ സംസാരിച്ചു. വികാരി ഫാ. അബ്രഹാം യാക്കോബ് സ്വാഗതവും സി.വി.ഷാബു മാസ്റ്റർ നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്യം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം