ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്ററിന് പട്ടാമ്പിയിൽ 5 കോടി രൂപയിൽ ആസ്ഥാന മന്ദിരം പണിയുന്നു.

പാലക്കാട്, മലപ്പുറം ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായി ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നിർണായക മുന്നേറ്റമാണിതെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

നിലവിൽ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിൽ പ്രവർത്തിക്കുന്ന റീജിയണൽ സെന്റർ കേന്ദ്രത്തിൽ വീട്ടമ്മമാർ, പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർ, ജോലി ചെയ്യുന്നവർ തുടങ്ങി ഏകദേശം നാലായിരത്തോളം പേർ പഠിക്കുന്നുണ്ട്. അവരുടെ സ്വപ്നങ്ങൾക്കു ശക്തമായ പിന്തുണയേകുന്ന സംവിധാനമായി പ്രവർത്തിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി ഇനി കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാകും. 

പുതിയ റീജിയണൽ സെന്ററിന്റെ നിർമ്മാണത്തിനായി സംസ്ഥാന ബജറ്റിൽ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  സ്ഥിര ആസ്ഥാനം യാഥാർത്ഥ്യമാകുന്നതോടെ അക്കാദമിക് സൗകര്യങ്ങൾ വിപുലമാകുകയും, പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.

വീഡിയോ കാണാം...



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം