പട്ടാമ്പി എം.ഇ.എസ് കോളേജിൽ 'ഈറ്റോപ്യ' ഫുഡ് ഫെസ്റ്റ് നടന്നു.

പട്ടാമ്പി ആമയൂർ  എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ഫുഡ് ടെക്നോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന 'ഈറ്റോപ്യ' ഫുഡ് ഫെസ്റ്റ് വൈവിധ്യമായി. പത്ത് സ്റ്റാളുകളിലായി വിവിധ പഠന വകുപ്പുകളിലെ വിദ്യാർത്ഥികളാണ്  തങ്ങളുടെ പാചക മികവ് മാറ്റുരച്ചത്. 

കോളെജ് ചെയർമാൻ എൻ.അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, സെക്രട്ടറി ഹംസ കെ സൈദ്, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ,  എം.ഇ.എസ് ഭാരവാഹികളായ ആദം, അബ്ദുൽ ഗഫൂർ, ബാവ, ടി.പി ഷറഫുദ്ദീൻ, ടി.വി ഫൈസൽ, ടി.പി ജലാൽ, ഫുഡ് ടെക്നോളജി വിഭാഗം മേധാവി സി.ടി.ജസ്ന, പി.കെ പാർവ്വതി, പി.ബിന്ധ്യ, ടി.ദിലീപ് തുടങ്ങിയവർ സംബന്ധിച്ചു. 

കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങളുടെ പ്രദർശനവും വില്പനയും നടന്നു. ഫുഡ് ഫെസ്റ്റിൽ ഫുഡ് ടെക്നോളജി  വിഭാഗം ഒന്നാം സ്ഥാനവും, രണ്ടാം വർഷ ഇക്കണോമിക്സ് & ഫംഗ്ഷണൽ ഇംഗ്ലീഷ് വിഭാഗം രണ്ടാം സ്ഥാനവും രണ്ടാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥികൾ  മൂന്നാം സ്ഥാനവും നേടി.  തീറ്റ മൽസരത്തിൽ ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥി എം.കെ സിനാൻ ഒന്നും മൂന്നാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥി ഷഹീർ രണ്ടാം സ്ഥാനവും നേടി. ഫുഡ് മാനേജ്മെൻ്റ് വിദഗ്ദരായ ജമീല കമാൽ, മുസ്തഫ, റഷീദ് എന്നിവർ ഫെസ്റ്റ് വിലയിരുത്തി.

Summary:

The 'Eatopia' food fest organized by the Food Technology Department at Pattambi Amayur MES Arts and Science College was a diverse affair. Students from various departments showcased their culinary skills in ten stalls.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം