കുട്ടികൾക്കുള്ള ആയിരം ആധുനിക സംസ്കൃത സുഭാഷിതങ്ങളുടെ ശേഖരമാണ് ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ എഴുതിയ ഗ്രന്ഥത്തിലുള്ളത്. ഇതിൻ്റെ സമർപ്പണം ഫെബ്രുവരി 4 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പെരിങ്ങോട് ഹൈസ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1973ൽ സംസ്കൃതം പഠിക്കാനായി ചാലിശ്ശേരി പെരുമണ്ണൂരിൽ നിന്ന് പെരിങ്ങോട് ഹൈസ്കൂളിൽ എത്തിയ ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ പത്താം ക്ലാസ് പഠനത്തിന് ശേഷവും ഐച്ഛിക വിഷയമായി സംസ്കൃത പഠനം തന്നെ തുടർന്നു. ഡൽഹി, സെൻട്രൽ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും വിവിധ ജില്ലകളിൽ സംസ്കൃതാധ്യാപകനായി സേവനം നടത്തുകയും ചെയ്ത അദ്ദേഹം തൃശൂർ ഗവ.ട്രെയ്നിങ് കോളേജിൽ നിന്ന് സംസ്കൃത വിഭാഗം മേധാവിയായാണ് വിരമിച്ചത്. അധ്യാപക പരിശീലകൻ എന്ന നിലയിൽ നേടിയ അറിവും അനുഭവവും പുതിയ തലമുറയ്ക്ക് കൈമാറണമെന്ന ചിന്തയാണ് പുസ്തക രചനക്ക് പ്രേരകമായതെന്ന് ഡോ.ഉണ്ണികൃഷ്ണൻ പറഞ്ഞു.
കുട്ടികൾക്കായി സംസ്കൃതത്തിലെഴുതിയ ആധുനിക സുഭാഷിത ശേഖരം അധ്യാപകർക്ക് കൈപ്പുസ്തകമായും വിദ്യാർത്ഥികൾക്ക് റഫറൻസ് ഗ്രന്ഥമായും ഉപയോഗിക്കാമെന്ന് സംഘാടകർ പറഞ്ഞു.
ഫെബ്രു.4ന് രാവിലെ 10 മണിക്ക് പെരിങ്ങോട് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗ്രന്ഥകാരനെ സംസ്കൃതം പഠിപ്പിച്ച സാവിത്രി ടീച്ചർ, സ്കൂളിന് വേണ്ടി ശ്രീകല ടീച്ചർക്ക് പുസ്തകം സമർപ്പിക്കും.
ഡോ.ഉണ്ണികൃഷ്ണനോടൊപ്പം പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുക്കും. പുസ്തകം സൗജന്യമായി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഡോ.കെ.ജയരാജ്, ഇ.കെ.മണികണ്ഠൻ, സി.മുസ പെരിങ്ങോട്, എം.മണികണ്ഠൻ, ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
Summary:
The book, written by Dr. E.N. Unnikrishnan, is a collection of 1,000 modern Sanskrit proverbs for children. The dedication will be held at Peringode High School on Wednesday, February 4 at 10 am, the organizers announced at a press conference.
