പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ വട്ടമ്പലത്ത് നടന്ന വാഹനപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55ാം മൈലിൽ താമസിക്കുന്ന ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്.
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടമ്പലം ആശുപത്രിയിൽ നിന്നും തിരിച്ച് രാത്രി വീട്ടിലേക്ക് വരുന്ന വഴി ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനാണ് മരിച്ച റഫീക്ക്.
കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദ (48) പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.
Summary:
Middle-aged man dies in two-wheeler collision Chittadi Rafeeq (51), a resident of 55th mile in Nattukal, died in a vehicle accident that took place at Vattambalam on the Palakkad-Kozhikode national highway.
